മമ്മൂട്ടി ഏറെ രസകരമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും ശ്രേയാശരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മമ്മൂട്ടിയും യുവതാരങ്ങളും ചേര്‍ന്ന ഒരു അടിപൊളി ഗാനസീനാണ് വൈശാഖ് ആദ്യം ചിത്രീകരിച്ചത്. കമലഹാസന്‍, രജനീകാന്ത്, വിക്രം, വിജയ് എന്നിവരുടെ ചിത്രങ്ങളില്‍ നൃത്തസംവിധാനം നിര്‍വ്വഹിച്ച ഷോബിപോള്‍ രാജാണ് ചിത്രത്തിനു വേണ്ടി മമ്മൂട്ടിക്ക് ചുവടുകള്‍ ഒരുക്കുന്നത്.
പോക്കിരിരാജയുടെ ലോകം
ട്വന്റി 20 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍, ഞാന്‍ ജോഷിസാറിന്റെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്യുന്നതിനിടയിലാണ് ഈ പ്രൊജക്ട് പ്ലാന്‍ ചെയ്തത്. ജോണി ആന്റണിയുടെ സഹ സംവിധായകനായാണ് ഞാന്‍ സിനിമയില്‍ എത്തിയത്. ഞാന്‍ വര്‍ക്ക് ചെയ്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും സിബി-ഉദയന്‍ ടീമിന്റെ തിരക്കഥയുള്ള ചിത്രങ്ങളായിരുന്നു. ആ തിരക്കഥാകൃത്തുക്കളുമായുള്ള ബന്ധം ഈ പ്രൊജക്ടില്‍ എത്തുന്നതിന് എനിക്ക് ഏറെ ഗുണം ചെയ്തു.
ഈ ചിത്രത്തിന്റെ കഥ എത്തുന്നതിന് മുന്‍പ്, ചിത്രത്തിന്റെ ടൈറ്റിലായിരുന്നു ഞങ്ങളുടെ മനസ്സില്‍ എത്തിയത്. അതിനുശേഷം 'പോക്കിരിരാജ' എന്ന ടൈറ്റില്‍ കേന്ദ്രീകരിച്ച് ഞങ്ങള്‍ തുടങ്ങി. തുടര്‍ന്ന് രണ്ട് സഹോദരങ്ങളുടെ കഥ പറയാം എന്ന ചിന്തയില്‍ എത്തി.
സിബി-ഉദയന്‍ ടീമാണ് ഈ ചിത്രത്തിന്റെ കഥ മമ്മൂക്കയോട് പറഞ്ഞത്. ആരാണ് ചിത്രം ഡയറക്ട് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ എന്റെ പേര് പറഞ്ഞു. മമ്മൂക്കയ്ക്ക് പെട്ടെന്ന് എന്നെ ഓര്‍മ വന്നില്ല. എന്നോട് വന്നു കാണാന്‍ പറഞ്ഞു. കണ്ടപ്പോള്‍ മമ്മൂക്ക എന്നോട് പറഞ്ഞു: ''ഇയാളായിരുന്നോ... തനിക്ക് ഒരു ഡേറ്റ് തരണമെന്ന് ഞാന്‍ നേരത്തെ കരുതിയതായിരുന്നു.''
മമ്മൂക്കയെ മീറ്റ് ചെയ്ത ദിവസംതന്നെ ഞങ്ങള്‍ ആ പ്രൊജക്ട് ഫിക്‌സ് ചെയ്തു. മമ്മൂക്കയാണ് അനിയന്‍ കഥാപാത്രമായി പൃഥ്വിരാജിനെ സജസ്റ്റ് ചെയ്തത്. ആ സമയം ഞാന്‍ ജോഷി സാറിന്റെ കൂടെ 'റോബിന്‍ഹുഡി'ല്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. കഥ ഞാന്‍ പൃഥ്വിരാജിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും ഏറെ ഇഷ്ടമായി. രണ്ടുപേര്‍ക്കും സബ്ജക്ട് ഇഷ്ടപ്പെട്ടപ്പോള്‍ എല്ലാം എളുപ്പമായി.
5 comments:
:)
sathyam paranjal POKIRIRAJA puthiyapadam ennu paranje release cheyenda oru avashyavum illayirunnu........RAJAMANIKYAM veruthe kanichal mathiyayirunnu.same katha same acting...mammuty veruthe abhinaya bhavi kalauva oru komaliude vesham cheythe.........
please iniyenkilum mammooty ithupolathe abhinayam niruthanum.....
പ്രേക്ഷകരെ ഞെട്ടിക്കുന്ന മാനറിസവുമായി മമ്മൂട്ടി
Asuuyalukalle vaa adakuu... Alexander the flop 2-3 times kandu vijayipikuu... ithum kude vijayichillel lalannan chathal mathi... so do ur duty
philip achayo, ipo oru karyam manasilayi, nee rajamanikyavum kanditilla, pokiri rajayum kanditilla. padam kanatha ivane aarada ithil coment ezhuthan vitathu.... Ohhh... nee udhesichathu 2 padathilum kutikalam kanichu ennayirikum, angine anel iniyum und, Thurupu Gulan, Annan Thambi, Chatambi Nadu....... ithellam ore padam aayirikum....
Post a Comment