
അനുരാഗ വിലോച്ചനനായ്
അതിലേറെ മോഹിതനായ്
പടിമേലെ നില്ക്കും ചന്ദ്രനോ തിട്ടുക്കം
അനുരാഗ വിലോച്ചനനായ്
അതിലേറെ മോഹിതനായ്
പടിമേലെ നില്ക്കും ചന്ദ്രനോ തിട്ടുക്കം
പതിനേഴിന് പൌര്‍ണമി കാണും
അഴകെല്ലാം ഉള്ളൊരു പൂവിനു
അറിയാതിന്നു എന്തെ എന്തെ ധന്നക്കം
പുതു മിന്നുക്കം
ചെറു മയക്കം
അനുരാഗ വിലോച്ചനനായ്
അതിലേറെ മോഹിതനായ്
പടിമേലെ നില്ക്കും ചന്ദ്രനോ തിട്ടുക്കം
പലനാളായ് താഴെ ഇറങ്ങാന്‍ ഒരു തിട്ടുക്കം
കളിയും ചിരിയും നിറയും കനവില്‍
ഇളനീര് ഒഴുകി കുളിരില്‍
തണലും വെയിലും പുണരും തൊടിയില്‍
മിഴികള്‍ പായുന്നു കൊതിയില്‍
കാണാം ഉള്ളില്‍ ഉള്ള ഭയമോ
കാണാന്‍ ഏറെയുള്ള രസമോ
ഒന്നായ് വന്നിരുന്നു വെറുതെ പടവില്‍
കാത്തിരിപ്പ് വിങ്ങല്ലലെ
കാലമിന്നു മൌനമല്ലേ
മൌനം തീരില്ലേ?
അനുരാഗ വിലോച്ചനനായി
അതിലേറെ മോഹിതനായി
പടിമേലെ നില്ക്കും ചന്ദ്രനോ തിട്ടുക്കം
പലനാളായ് താഴെ ഇറങ്ങാന്‍ ഒരു തിട്ടുക്കം
പുഴയും മഴയും തഴുകും സിരയില്‍
പുളകം പതിവായ് നിറയെ
മനസിന് നടയില്‍ വിരിയാന്‍ ഇനിയും
മറന്നോ നീ നീല മലരേ
നാണം പൂത്തു പൂത്തു കൊഴിയെ
ഈണം കേട്ടു കേട്ടു കഴിയെ
രാവോ യാത്ര പോയി തനിയെ അകലേ
രാകടമ്പിന് ഗന്ധമോടെ
രാകിനാവിന് ചന്തമോടെ
വീണ്ടും ചൊരിയില്ലേ
അനുരാഗ വിലോച്ചനനായ്
അതിലേറെ മോഹിതനായ്
പടിമേലെ നില്ക്കും ചന്ദ്രനോ തിട്ടുക്കം
പലനാളായ് താഴെ ഇറങ്ങാന്‍ ഒരു തിടുക്കം
1 comment:
king kong melody.....
Post a Comment